Skip to content Skip to sidebar Skip to footer

മലയാറ്റൂർ ബൈബിൾ കൺവെൻഷൻ തുടക്കം കുറിച്ചു.

മലയാറ്റൂർ ബൈബിൾ കൺവെൻഷൻ തുടക്കം കുറിച്ചു.. അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ വാരത്തിന്റെയും മലയാറ്റൂർ പുതു ഞായർ തിരുനാളിന്റെയും ഒരുക്കമായി നടത്തുന്ന 42മത് മലയാറ്റൂർ ബൈബിൾ കൺവെൻഷൻ കാഞ്ഞൂർ ഫൊറോന വികാരി വെരി. റവ.ഫാ.ജോയി കണ്ണമ്പുഴ ഉദ്ഘാടനം നിർവഹിച്ചു. മംഗലപ്പുഴ സെമിനാരിയിലെ പ്രൊഫസർ റവ. ഡോ. അഗസ്റ്റിൻ കല്ലേലി ഒന്നാം ദിനം കുടുംബ ജീവിത വിശുദ്ധികരണത്തെക്കുറിച്ച് പ്രഘോഷണം നടത്തി.