Skip to content Skip to footer

ദിദിമൂസ് എന്ന് വിളിക്കപ്പെടുന്നവനും യേശുവിന്‍റെ പന്ത്ര് ശിഷ്യന്മാരില്‍ ഒരുവനുമായ തോമാ ശ്ലീഹ മെസെപ്പൊട്ടാമിയ, മേദിയ, പേര്‍ഷ്യ, ബക്ട്രിയ, എത്യോപ്യ എന്നിവിടങ്ങളില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തി അ ഉ 52 ല്‍ കേരളത്തിലെ കൊടുങ്ങല്ലൂരിലുള്ള മാല്യങ്കരയില്‍ പ്രേക്ഷിത പ്രവര്‍ത്തനത്തിനായി കപ്പലിറങ്ങി. വചന പ്രഘോഷണവും അത്ഭുതങ്ങളും വഴി അനേകരെ ക്രിസ്തുമതത്തിലേക്ക് നയിച്ചു. പ്രേക്ഷിത പ്രവര്‍ത്തനത്തിനായി തമിഴ്നാട്ടില്‍ (പാണ്ഡ്യരാജ്യത്ത്) നടത്തിയ പ്രേക്ഷിത യാത്രയ്ക്കു ശേഷം അപ്പസ ്തോലന്‍ മലയാറ്റൂര്‍ വഴി കേരളത്തില്‍ തിരിച്ചെത്തിയെന്നും മലയാറ്റൂരില്‍ സുവിശേഷ പ്രഘോഷണം നടത്തിയെന്നുമാണ് പാരമ്പര്യം. മലയാറ്റൂരില്‍ ശ്ലീഹ നടത്തിയ പ്രേഷിത പ്രവര്‍ത്തനമാണ് മലയാറ്റൂരിനെ പുണ്യഭൂമിയാക്കുന്നത്. അപ്പസ ്തോലന്‍റെ സുവിശേഷ പ്രഘോഷണത്തില്‍ ക്രിയാത്മകമായ ഒരു മാറ്റം ഉാകാതിരുന്ന അവസ്ഥയില്‍ അപ്പസ്തോലന്‍ സമീപത്തുായിരുന്ന വലിയ മലയില്‍ കയറിപ്രാര്‍ത്ഥന നിമഗ്നനായി. പ്രാര്‍ത്ഥിച്ചുകൊിരുന്ന തോമാശ്ലീഹക്ക് പരി. കന്യാമറിയം പ്രത്യക്ഷപ്പെടുകയും അനുഗ്രഹിക്കുകയും ചെയ്തു. പരിശുദ്ധ അമ്മയുടെ ദര്‍ശനവും അനുഗ്രഹവും അപ്പസ്തോലനില്‍ ദൈവീക ചൈതന്യവും പുതു ശക്തിയും പകര്‍ന്നു. തോമാശ്ലീഹാ മലയിറങ്ങി സധൈര്യം വീും സുവിശേഷം പ്രസംഗിക്കുകയും അനേകര്‍ക്ക് മാമോദീസ നല്‍കി ക്രൈസ്തവ സമൂഹത്തിന് രൂപം നല്‍കുകയും ചെയ്തു. 

ഏതാനും നൂറ്റാുകള്‍ക്ക് ശേഷം മലമുകളില്‍ നായാട്ടിനായി എത്തിയ മലവേടര്‍ വിശ്രമിക്കുന്ന വേളയില്‍ പാറയുടെ ഭാഗത്തായി സ്വര്‍ണ്ണ പ്രഭാവലയം കാണുകയും കൈയ്യിലിരുന്ന ആയുധം കൊ് അവിടെ കുത്തിനോക്കുകയും ചെയ ്തു. കുത്തിയ ഇടം രക്തവര്‍ണ്ണമായി മാറിയതോടുകൂടി ഭയചകിതരായി അവര്‍ മലയിറങ്ങി അടിവാരത്തുള്ള ജനങ്ങളെ വിവരങ്ങള്‍ ധരിപ്പിച്ചു. പാലയൂര്‍, പറവൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ചിരുന്ന ക്രൈസ്തവര്‍ മലമുകളിലെ അത്ഭുത പ്രതിഭാസം കാണുന്നതിനായി സംഘം സംഘമായ ് മലമുകളിലേക്കെത്തുകയും ചെയ്തു. വിശുദ്ധ തോമാശ്ലീഹായുടെ പാദ സ്പര്‍ശനത്താലും, പരിശുദ്ധ കന്യാമറിയത്തിന്‍റെ പ്രത്യക്ഷത്താലും, പവിത്രമായ മലയാറ്റൂര്‍ മലയും, മലയില്‍ പ്രത്യക്ഷപ്പെട്ട പൊന്‍കുരിശും, വിശുദ്ധന്‍റെ അദൃശ്യ സാന്നിദ്ധ്യത്തിലുള്ള വിശ്വാസവും സമ്മേളിച്ചപ്പോള്‍ മലയാറ്റൂര്‍ മല പൊന്നിന്‍ കുരിശു മുത്തപ്പന്‍റെ മലയും മാര്‍തോമ നസ്രാണികളുടെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രവുമായി മാറി. 

സമുദ്ര നിരപ്പില്‍ നിന്നും 1269 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുരിശുമുടി പ്രകൃതി രമണീയതകൊ് ഏതൊരു വ്യക്തിയുടേയും ഹൃദയത്തെ ആകര്‍ഷിക്കത്തക്കതാണ്. അംബര ചുംബികളായ സഹ്യപര്‍വ്വത നിരകളുടെ നിശ്ചലമായ പശ്ചാത്തലത്തില്‍ കുരിശുമുടി ഉയര്‍ന്നു നില്‍ക്കുന്ന കാഴ്ച വളരെ മനോഹരമാണ്.കുരിശുമുടിയുടെ ഉപരിതലത്തിലുള്ള വിശാല സുന്ദരമായ വിരിപ്പാറയും 1000 അടിയോളം അഗാധത്തിലേക്ക് കിഴക്കാം തൂക്കായി കിടക്കുന്ന ആ പാറയുടെ ചരിവും വടക്ക് ഭാഗത്ത് പച്ചപിടിച്ച് പടിപടിയായി പടര്‍ന്ന ് ഉയര്‍ന്ന് കിടക്കുന്ന പര്‍വ്വത നിരകളും സൃഷ ്ടിനാഥന്‍റെ അനന്ത മഹത്വത്തെ പ്രകടമായി പ്രകീര്‍ത്തിക്കുന്ന ഒരു അത്ഭുത കാഴ്ചയാണ്.

താഴത്തെ പള്ളിയും മലയാറ്റൂര്‍ ഇടവകയും

എറണാകുളം ജില്ല, ആലുവ താലൂക്ക്, മലയാറ്റൂര്‍ – നീലീശ്വരം ഗ്രാമപഞ്ചായത്തിന്‍റെ പ്രദേശമാണ് മലയാറ്റൂര്‍ സെന്‍റ് തോമസ് ഇടവക എ.ഡി. 700 ല്‍ മലയാറ്റൂര്‍ പെരിയാറിന്‍റെ തീരത്ത് പ്രഥമ ദേവാലയം സ്ഥാപിതമായി എന്നാണ് പാരമ്പര്യം. പെരിയാറിന്‍റെ തീരത്ത് സ്ഥാപിതമായ ഇടവക പള്ളി അഥവാ പ്രഥമ ദേവാലയം വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തില്‍ തന്നെയാണ് സ്ഥാപിതമായത്. മലയാറ്റൂരിലെ ക്രിസ്ത്യാനികളുടേയും കുരിശുമുടിയിലേക്ക് തീര്‍ത്ഥാടനം നടത്തുവാന്‍ എത്തിയിരുന്ന തീര്‍ത്ഥാട കരുടേയും ആത്മീയാവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്ന ദേവാലയം സ്ഥാപിക്കപ്പെട്ടത്. 1736 ലാണ്മ ലയാറ്റൂര്‍ പള്ളിയിലെ പ്രസിദ്ധമായ സ്വര്‍ണ്ണ കുരിശ് നിര്‍മ്മിച്ചത്. ഈ സ്വര്‍ണ്ണ കുരിശിന്‍റെ സവിശേഷതകളെക്കുറിച്ച് പള്ളിയുടെ ജംഗമസാധനങ്ങളുടെ വിവര പട്ടികയില്‍ എഴുതിയ പ്രകാരം 104 ആലിലകളും 10 മണികളും 4 കതിരുകളും 27 ഇഞ്ച് പൊക്കമുള്ള വെള്ളി തകിടും ചെമ്പു മലരും കല്ലുകളും നീക്കി എട്ടര മാറ്റില്‍ 295 രൂപ തൂക്കം 2 പണമിട സ്വര്‍ണ്ണം കൊു നിര്‍മ്മിച്ച കുരിശാണിത്. പ്രസ്തുത കുരിശ് മലയാറ്റൂര്‍ പള്ളിയുടെ തിരുനാള്‍ ആഘോഷങ്ങളില്‍ ഇപ്പോഴും പ്രദര്‍ശിപ്പിക്കപ്പെടുന്നതോടൊപ്പം പ്രത്യേക സ്ഥാനവും അര്‍ഹിക്കുന്നു. 1923 – 1924 കാലഘട്ടത്തില്‍ ബഹു.വടശ്ശേരിയച്ചന്‍റെ നേതൃത്വത്തില്‍ പള്ളിയകത്ത് നവീകരണങ്ങള്‍ നടത്തി. പള്ളിയകം വിശേഷതരം ഇഷ്ടികയിട്ട് ഭംഗിയാക്കുകയും മദ്ബഹയും മറ്റും വിശേഷതരം ചായങ്ങള്‍ നല്‍കി മനോഹരമാക്കുകയും ചെയ ്തു. മലയാറ്റൂര്‍ കുരിശുമുടി സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള പൂര്‍ണ്ണദണ്ഡ വിമോചനം ശാരീരിക വൈകല്യത്താല്‍ മല കയറാന്‍ സാധിക്കാത്തവര്‍ക്ക് മലയാറ്റൂര്‍ താഴത്തെ പള്ളി സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചാലും ലഭിക്കുന്നതാണെന്ന് വിശുദ്ധ ജോണ്‍ പോള്‍ രാമന്‍ മാര്‍പാപ്പ 2005 ജൂണ്‍ 21-ാം തീയതി നല്‍കിയ കല്‍പ്പനയില്‍ പറയുകയുായി. പഴയ ദേവാലയത്തിന്‍റെ സൗകര്യങ്ങള്‍ അപര്യാപ്തമായിരുന്നതി നാലും വര്‍ദ്ധിച്ചു വരുന്ന തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ പരിഗണിച്ചും ഒരു പുതിയ ദേവാലയം എന്ന ആശയം രൂപം കൊടുക്കുകയും 1999 ല്‍ ജനുവരി 1 ന്മാര്‍ വര്‍ക്കി വിതയത്തില്‍ ശ്രേഷ്ഠ മെത്രാപോലീത്ത പുതിയ ദേവാലയത്തിന് ശിലാസ്ഥാപനം നടത്തുകയും ചെയ ്തു. 2010 മാര്‍ച്ചില്‍ വികാരിയുടെ ചുമതല ഏറ്റെടുത്ത ബഹു. ജോണ്‍ തേയ്ക്കാനത്തച്ചന്‍റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദേവാലയം 2012 ജനുവരി 15 -ാം തീയതി ശ്രേഷ്ഠ മെത്രാപോലീത്ത മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആശീര്‍വദിച്ച് പ്രതിഷ്ഠിച്ചു. പുതിയ പള്ളിയെ കൂടുതല്‍ മനോഹരമാക്കുന്നതിനായി പുതിയ സീലീംഗ് നടത്തുകയും 2024 ല്‍ മാര്‍ച്ച് 22-ാം തീയതി വികാരി ബഹുമാനപ്പെട്ട ജോസ് ഒഴലക്കാട്ട് ആശിര്‍വദിക്കുകയും ചെയ ്തു.

പരി. കന്യാമറിടത്തിന്‍റെ പ്രത്യക്ഷീകരണം

ഭാരതത്തിന്‍റെ പ്രഥമ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ പ്രേക്ഷിത ഭൂമികളില്‍ ഒന്നായിരുന്നു മലയാറ്റൂര്‍ എന്നാണ് പാരമ്പര്യം. അദ്ദേഹത്തിന്‍റെ പുണ്യ പാദസ്പര്‍ശത്താല്‍ പവിത്രീകൃതമായ മലയും ആറും കൂടിചേര്‍ന്ന ഊരാണ് മലയാറ്റൂര്‍. പാണ്ഡ്യ നാട്ടില്‍ നിന്നും മലയാറ്റൂരിലെത്തിയ വിശുദ്ധന്‍ ബുദ്ധ മതക്കാരും, ജൈനമതക്കാരും മലദൈവങ്ങളെ ആരാധിച്ചിരുന്നവരുമായ ജനങ്ങളോട് സുവിശേഷം പ്രസംഗിച്ചു. ജനങ്ങള്‍ അദ്ദേഹത്തിന്‍റെ സുവിശേഷ പ്രഘോഷണങ്ങളില്‍ താല്‍പര്യം കാണിക്കാ തിരുന്നതുമൂലം അപ്പസ്തോലന്‍ സമീപത്തുള്ള വലിയ മലയില്‍ കയറി പ്രാര്‍ത്ഥനാ നിമഗ്നനായി.

മലയാറ്റൂര്‍ മലയുടെ ശൃംഗത്തിലിരുന്ന് പ്രാര്‍ത്ഥിച്ചുകൊിരുന്ന അപ്പസ്തോലന്പ രിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെടുകയും അനുഗ്രഹിക്കുകയും ചെയ്തു. പരിശുദ്ധ അമ്മയുടെ ദര്‍ശനം ലഭിക്കുകയും ദൈവീക ചൈതന്യത്താല്‍ ശക്തനാവുകയും ചെയ്ത വിശുദ്ധ തോമാശ്ലീഹ മലയില്‍ നിന്നിറങ്ങി താഴ്വാരത്തിലെ ജനങ്ങളെ സമീപിച്ച് സധൈര്യം സുവിശേഷം പ്രസംഗിച്ചു. അതിനെ തുടര്‍ന്ന് ഏതാനും വ്യക്തികള്‍ മാമോദീസ സ്വീകരിക്കുകും ക്രൈസ്തവ സമൂഹത്തിന് രൂപം കൊടുക്കുകയും ചെയ്തു. ഏകദേശം ര് മാസത്തോളം അപ്പസ്തോലന്‍ ദൈവ ജനത്തോടൊപ്പം മലയാറ്റൂരില്‍ ചിലവഴിച്ചു. മലയാറ്റൂരിലെ വാസത്തിനിടയില്‍ പ്രാര്‍ത്ഥനക്കായി അദ്ദേഹം മലയാറ്റൂര്‍ ഗിരി ശൃംഗത്തില്‍ കൂടെ കൂടെ പോയിരുന്നു. അപ്പസ്തോലന്‍ മലയാറ്റൂരില്‍ നിന്ന് പോയതിനു ശേഷവും അദ്ദേഹത്തിന്‍റെ വിശ്വാസം സ്വീകരിച്ചവര്‍ വിശ്വാസത്തില്‍ തങ്ങള്‍ക്ക് ജന്മം നല്‍കിയ പിതാവായ വിശുദ്ധനെ അനുകരിച്ച് മലയാറ്റൂര്‍ മലയുടെ മുകളില്‍ വിശുദ്ധന് ദൈവമാതൃ ദര്‍ശനം ലഭിച്ച സ്ഥലത്ത് പോയി പ്രാര്‍ത്ഥിക്കുന്ന ഒരു പതിവ് ആരംഭിച്ചു. മലയാറ്റൂര്‍ മലമുകളിലേക്ക് തീര്‍ത്ഥാടനം തുടങ്ങിയതിന്‍റെ പ്രധാനകാരണം തോമാശ്ലീഹാക്കുായ ദൈവമാതൃ ദര്‍ശനമായിരുന്നു. പരിശുദ്ധ കന്യാമറിയത്തിന്‍റെ ദര്‍ശനമുായ സംഘം കാലക്രമേണ ക്രിസ്ത്യാനികളുടെ തീര്‍ത്ഥാടന കേന്ദ്രമായി മാറിയത ് സ്വഭാവി

കുരിശുമുടിയിലെ പ്രധാന ദേവാലയം

പത്തൊമ്പതാം നൂറ്റാിന്‍റെ അവസാന കാലഘട്ടം വരെ കുരിശുമുടിയില്‍ പൊന്‍കുരിശിന്‍റെ ഒരു ചെറിയ കപ്പേളയും വിശുദ്ധ കുര്‍ബ്ബാന ചൊല്ലുന്നതിനുള്ള മറ്റൊരു ചെറിയകപ്പേളയും മാത്രമേ ഉായിരുന്നുള്ളൂ. വര്‍ദ്ധിച്ചു വന്ന തീര്‍ത്ഥാടകരുടെ അഭ്യര്‍ത്ഥന പ്രകാരം കുരിശുമുടിയില്‍ ഒരു വലിയ പള്ളി പണിയണമെന്ന തീരുമാനം മലയാറ്റൂര്‍ പള്ളി പൊതുയോഗം തീരുമാനിക്കുകയും അക്കാര്യം അപേക്ഷയായി തൃശ്ശിവപേരൂര്‍ വികാരി അപ്പസ ്തോലിക്കയായ ബിഷപ്പ് മെഡ്ലിയേടിന് സമര്‍പ്പിച്ചതില്‍ പ്രകാരം 1893 കര്‍ക്കിടകം 13 ന് അദ്ദേഹം കുരിശുമുടിയിലെത്തി പള്ളിക്ക് കല്ലിട്ടു. അതിനുശേഷം 1901 ലാണ് പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എറണാകുളം വികാരി അപ്പസ്തോലിക്കയായിരുന്ന മാര്‍. ലൂയിസ് പഴേപ്പറമ്പില്‍ മെത്രാനച്ചന്‍ 1905 ജനുവരി 6 ന് രാവിലെ 7 മണിക്ക് കുരിശുമുടിയിലെ പുതിയ ദേവാലയം ആശിര്‍വദിച്ചു. കുരിശുമുടിയിലെ പ്രധാന ദേവാലയം ഒരൊറ്റ വിരുപ്പു പാറയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിശുദ്ധന്‍റെ പാദമുദ്രകളും പൊന്‍കുരിശും പ്രത്യക്ഷമായ ഈ പാറയുടെ വടക്കു വശത്താണ് വറ്റാത്ത നീരുറവയും സ്ഥിതിചെയ്യുന്നത്. ഒറ്റപ്പാറയിലെ അത്ഭുതമെന്ന് ഇതിനെ വിശേഷിപ്പിക്കുന്നു. ദേവാലയത്തിന്‍റെ അടിത്തറയില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു കല്ലിന്‍മേലും പള്ളിയുടെ അകത്ത് മേല്‍ക്കൂടിന്‍റെ ഉത്തരത്തിനു കീഴിലായി സ്ഥാപിച്ചിരിക്കുന്ന മരത്തിലും ദേവാലയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് കാണാവുന്നതാണ്. മലമുകളില്‍ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡ വിമോചനം കല്പിച്ചനുവദിച്ചു വിശുദ്ധ പത്താം പീയൂസ ് പാപ്പയില്‍ നിന്നും 1909 ആഗസ്റ്റ് 20 ന് കല്പനയും ലഭിച്ചിട്ടുള്ളതാകുന്നു.


ക്രിസ്തു ജയന്തി 2000 മഹാജൂബിലി സ്മാരകമായിട്ടാണ് കുരിശുമുടിയിലെ സന്നിധി നിര്‍മ്മിച്ചിട്ടുള്ള
ത്. തീര്‍ത്ഥാടകര്‍ക്ക് വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്നതിന് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്നിധി നിര്‍മ്മിച്ചത്. മൂന്നു നില കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് സന്നിധി സംവിധാനം ചെയ്തിരിക്കുന്നത്. മറ്റുള്ള നിലകളില്‍ തീര്‍ത്ഥാടന കാലത്ത് അജപാലന ശുശ്രൂഷകള്‍ക്കായി മലമുകളില്‍ എത്തിച്ചേരുന്ന വൈദീകരും വൈദീകാര്‍ത്ഥികളും താമസിക്കുന്നു. സന്നിധിയില്‍ അള്‍ത്താരക്കു മുമ്പിലുള്ള തുറസായ സ്ഥലത്ത് ഏകദേശം 5000 ത്തോളം പേര്‍ക്ക് ഒരുമിച്ച് വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കു ചേരാന്‍ സാധിക്കും.

മാര്‍ത്തോമാ മണ്ഡപം
മലയാറ്റൂര്‍ കുരിശുമുടിയില്‍ തീര്‍ത്ഥാടനത്തിന്‍റെ അവസാന സ്ഥാനത്തായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന
താണ് മാര്‍ത്തോമ മണ്ഡപം. തീര്‍ത്ഥാടന സമൂഹത്തിന് വിശുദ്ധ തോമാശ്ലീഹായെ ക് വണങ്ങി
പ്രാര്‍ത്ഥിച്ചു പോകുന്നതിനായി രൂപ കല്പന ചെയ്തിരിക്കുന്ന ഈ മണ്ഡപത്തിലേക്ക് ഇരുപത് ചവിട്ടുപ
ടികളാണുള്ളത്. വിശുദ്ധ തോമാശ്ലീഹ എ ഡി 52 ല്‍ ഭാരതത്തിലെത്തുകയും എഡി 72 ല്‍ രക്ത സാക്ഷിത്വംവഹിക്കുകയും ചെയ്തു. ഇരുപത് വര്‍ഷത്തെ ഭാരതത്തിലെ പ്രേഷിത പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്നതാണ് ഇരുപതി ചവിട്ടു പടികള്‍. മലയാറ്റൂര്‍ കുരിശുമുടി അന്തര്‍ദ്ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ 2006 മുതല്‍ അമ്പതു നോമ്പിന്‍റെ ആരംഭത്തില്‍ മഹാ ഇടവകയിലെ അംഗങ്ങളൊരുമിച്ച് വിയാസാഗ്ര കഴിച്ചു മലമുകളില്‍ എത്തുമ്പോള്‍ څമണ്ഡപം തുറക്കല്‍چ ചടങ്ങോടു കൂടി ആ വര്‍ഷത്തെ നോമ്പുകാലതീര്‍ത്ഥാടത്തിന് തുടക്കം കുറിക്കുന്നു.

ഇരുപതാം നൂറ്റാിന്‍റെ മദ്ധ്യത്തോടെ പൊന്‍കുരിശ് സ്ഥാപിച്ചിരിക്കുന്ന പാറയുടെ പടിഞ്ഞാറു ഭാഗത്ത് വിശുദ്ധന്‍റെ കാല്പാദം കത്തെുകയുായി. അതോടെ ഭക്തജനങ്ങള്‍ അതിനു ചുറ്റും തിരി കത്തിക്കുകയും നേര്‍ച്ച ഇടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു വരുന്നു.

കുരിശുമുടിയെ പ്രധാന ദേവാലയത്തിന്‍റെ വടക്കു വശത്തുള്ള പാറച്ചെരുവില്‍ ഒരിക്കലും വറ്റാത്ത
ഒരു ഉറവ കാണാം. ദാഹ ജലത്തിനായി വിശുദ്ധ തോമാശ്ലീഹാ പാറയില്‍ വടികൊ ടിച്ചുവെന്നും അവിടന്ന് നീരുറവ ഉായി എന്നും വിശ്വസിക്കപ്പെടുന്നു. വിശുദ്ധന്‍റെ ദാഹം തീര്‍ത്ത നീരുറവയെ വിശുദ്ധ ജലമായാണ് വിശ്വാസികള്‍ കരുതി പോരുന്നത


വിശുദ്ധ തോമാശ്ലീഹായുടെ കാലഘട്ടം കഴിഞ്ഞ് അഞ്ച് നൂറ്റാുകള്‍ക്ക് ശേഷമാണ് അപ്പസ്തോലന്‍ പ്രാര്‍ത്ഥിച്ചിരുന്ന പാറയില്‍ പൊന്‍ കുരിശ് കാണപ്പെട്ടത്. മലയാറ്റൂര്‍ മലമുകളിലെ നിത്യ സന്ദര്‍ശകരായിരുന്നു മല വിഭവങ്ങള്‍കൊ് ഉപജീവനം നടത്തിയിരുന്ന നായാടികള്‍, മലയര്‍, മലംകുടികള്‍, മലവേടര്‍ എന്നറിയപ്പെട്ടിരുന്ന ജനങ്ങള്‍. നായാട്ടിനായി മലമുകളിലെത്തിയ മലവേടര്‍ മലമുകളിലെ വിരിപാറയില്‍ വിശ്രമിക്കവെ, പാറമേല്‍ ഒരു സ്വര്‍ണ്ണപ്രഭാവലയം കു. കുരിശാകൃതിയില്‍ പ്രകാശ വലയം രൂപപ്പെട്ട സ്ഥലത്ത് തങ്ങളുടെ കൈയ്യിലെ ആയുധം കൊ് കുത്തി നോക്കിയപ്പോള്‍ അവിടം രക്ത വര്‍ണ്ണമായി മാറി. അത്ഭുത പ്രതിഭാസം ക മലവേടര്‍ മലയിറങ്ങി അടിവാരത്തിലെത്തുകയും അവര്‍ക്കുായ ദര്‍ശനം ജനങ്ങളെ അറിയിക്കുകയും ചെയ്തു. പാലയൂര്‍, പറവൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ചിരുന്ന ക്രൈസ്തവര്‍ മലമുകളിലെ അത്ഭുത പ്രതിഭാസം കാണുന്നതിന് സംഘം സംഘമായി മലമുകളിലെത്തി. കുരിശാകൃതിയില്‍ കാണപ്പെട്ട പ്രകാശധോരണിയില്‍ അവരും അത്ഭുത പരതന്ത്രരായി. പൊന്‍കുരിശ് ദര്‍ശിക്കാന്‍ കേട്ടവര്‍ കേട്ടവര്‍ മലയാറ്റൂര്‍ മലയിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങി. വിശുദ്ധ പാദമുദ്രകള്‍ പതിഞ്ഞിരുന്നതും പൊന്‍കുരിശ് കാണപ്പെട്ടതുമായ സ്ഥലത്ത് ഒരു കുരിശ് സ്ഥാപിക്കാന്‍ ജനങ്ങളും വൈദിക നേതൃത്വവും തീരുമാനിച്ചു. അതനുസരിച്ച് അവിടെ കല്‍ത്തറ കെട്ടി കല്‍ക്കുരിശ് സ്ഥാപിച്ചു. കുരിശിന്‍റെ കല്‍ത്തറക്കുള്ളിലാണ് വിശുദ്ധന്‍റെ പാദമുദ്രകളും പൊന്‍കുരിശ് പ്രത്യക്ഷപ്പെട്ട സ്ഥാനവും. കുരിശിന്‍റെ തറയില്‍ പ്രത്യേകം രൂപ കല്പന ചെയ്ത അറയ്ക്കുള്ളില്‍ ഒരു കെടാവിളക്കും സ്ഥാപിച്ചു. കുരിശാകൃതിയിലുള്ള സ്വര്‍ണാംഗിതമായ പ്രകാശധോരണി പ്രത്യക്ഷപ്പെട്ട സ്ഥാനത്ത് കുരിശ ് സ്ഥാപിച്ചതോടെ പൊന്‍കുരിശ് എന്ന വിശേഷണവും ലഭിച്ചു. പൊന്‍ കുരിശിനോട് ചേര്‍ന്ന് സ്ഥാപിച്ച കെടാവിളക്ക് സദാസമയവും പ്രകാശിക്കുന്നതിന് വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ വിളക്ക് എപ്പോഴെങ്കിലും കെട്ടുപോയാല്‍ ഒരു തരം വരയാടുകള്‍ മലമുകളില്‍ നിന്നും താഴെയിറങ്ങി ആള്‍പാര്‍പ്പുള്ള സ്ഥലത്തെത്തി പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചിരുന്നു. ഈ പ്രത്യേക ശബ്ദം മനസ്സിലാക്കി ജനങ്ങള്‍ ഉടനെ കെടാവിളക്കുകള്‍ കത്തിക്കുകയും വരയാടു
കള്‍ക്ക് തീറ്റക്കു വേി മലമുകളിലേക്കുള്ള വഴിയില്‍ എള്ള് വിതറുകയും ചെയ്തിരുന്നു. മലമുകളിലെ
പള്ളിയില്‍ എള്ളും കുരുമുളകും നേര്‍ച്ചയായി സമര്‍പ്പിക്കുന്ന പതിവ് ഇന്നും തുടരുന്നു.


പതിനെട്ടാം നൂറ്റാിന്‍റെ ആദ്യ ദശകങ്ങളില്‍ തന്നെ മലമുകളില്‍ ഒരു ചെറിയ ദേവാലയം സ്ഥാപിത മായിരുന്നു. മലയാറ്റൂര്‍ കുരിശുമുടിയിലെ പ്രഥമ ദേവാലയ സ്ഥാപനത്തെക്കുറിച്ച് പുരാതന ക്രിസ്തീയ പാട്ടുകളില്‍ ഒന്നായ ڇവില്ലാര്‍വട്ടം പാന ڈയുടെ അവസാനത്തില്‍ രേഖപ്പെടുത്തിയിട്ടു്. പാരമ്പര്യമനുസരിച്ച് 1745 ലാണ് പ്രഥമ ദേവാലയം സ്ഥാപിതമായത്. ഇപ്പോള്‍ ڇആന കുത്തിയ പള്ളി
എന്ന പേരില്‍ അറിയപ്പെടുന്നതും 2008 ല്‍ നവീകരിച്ചതുമായ ദേവാലയമാണ് കുരിശുമുടിയിലെ പ്രഥമ ദേവാലയം. ദേവാലയത്തിന്‍റെ കിഴക്കെ ചുമരില്‍ കൊമ്പനാനകളുടെ കുത്തേറ്റ് ഒരടിയോളം ആഴത്തില്‍ തുളഞ്ഞ് കയറിയ പഴുതുകള്‍ വ്യക്തമായി കാണാവുന്നതാണ്.