Our Attractions
‘Sannidhi’ at Kurishumudi was built as a memorial for the Great Jubilee Christu Jayanti 2000. Sannidhi was built with the aim of facilitating the pilgrims to participate in the Holy Mass. Sannidhi is on the first floor of a three storied building. On other floors, stay priests and aspirants who come to the hilltop for pastoral services during the pilgrimage season. About 5,000 people can join together in the Holy Mass in the open space in front of the altar.
ക്രിസ്തു ജയന്തി 2000 മഹാജൂബിലി സ്മാരകമായിട്ടാണ് കുരിശുമുടിയിലെ സന്നിധി നിര്‍മ്മിച്ചിട്ടുള്ള
ത്. തീര്‍ത്ഥാടകര്‍ക്ക് വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്നതിന് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്നിധി നിര്‍മ്മിച്ചത്. മൂന്നു നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സന്നിധി സംവിധാനം ചെയ്തിരിക്കുന്നത്. മറ്റുള്ള നിലകളില്‍ തീര്‍ത്ഥാടന കാലത്ത് അജപാലന ശുശ്രൂഷകള്‍ക്കായി മലമുകളില്‍ എത്തിച്ചേരുന്ന വൈദീകരും വൈദീകാര്‍ത്ഥികളും താമസിക്കുന്നു. സന്നിധിയില്‍ അള്‍ത്താരക്കു മുമ്പിലുള്ള തുറസായ സ്ഥലത്ത് ഏകദേശം 5000 ത്തോളം പേര്‍ക്ക് ഒരുമിച്ച് വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കു ചേരാന്‍ സാധിക്കും.
In the middle of the 20th century, on the western side of the rock where the golden cross was placed, the imprint of the Saint’s feet were found. Then onwards devotees started coming around it, lighting candles, making vows and praying.
ഇരുപതാം നൂറ്റാിന്റെ മദ്ധ്യത്തോടെ പൊന്‍കുരിശ് സ്ഥാപിച്ചിരിക്കുന്ന പാറയുടെ പടിഞ്ഞാറു ഭാഗത്ത് വിശുദ്ധന്റെ കാല്പാദം കത്തെുകയുായി. അതോടെ ഭക്തജനങ്ങള്‍ അതിനു ചുറ്റും തിരി കത്തിക്കുകയും നേര്‍ച്ച ഇടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു വരുന്നു.
A small shrine was established on the hill top in the early decades of the 18th century. The establishment of this first church in Malayattoor Kurishumudi is recorded in the “Villarvattam Pana” one of the ancient Christian rhymes. According to tradition, the first church was established in 1745. This church in Kurishumudi is now known as “Elephant Sting Church” (Aana Kuthiya Palli) and renovated in 2008. On the east wall of the church, a 1 feet long deep tusk marks can be clearly seen.
പതിനെട്ടാം നൂറ്റാിന്റെ ആദ്യ ദശകങ്ങളില്‍ തന്നെ മലമുകളില്‍ ഒരു ചെറിയ ദേവാലയം സ്ഥാപിത മായിരുന്നു. മലയാറ്റൂര്‍ കുരിശുമുടിയിലെ പ്രഥമ ദേവാലയ സ്ഥാപനത്തെക്കുറിച്ച് പുരാതന ക്രിസ്തീയ പാട്ടുകളില്‍ ഒന്നായ ڇവില്ലാര്‍വട്ടം പാന ڈയുടെ അവസാനത്തില്‍ രേഖപ്പെടുത്തിയിട്ടു്. പാരമ്പര്യമനുസരിച്ച് 1745 ലാണ് പ്രഥമ ദേവാലയം സ്ഥാപിതമായത്. ഇപ്പോള്‍ ڇആന കുത്തിയ പള്ളി
എന്ന പേരില്‍ അറിയപ്പെടുന്നതും 2008 ല്‍ നവീകരിച്ചതുമായ ദേവാലയമാണ് കുരിശുമുടിയിലെ പ്രഥമ ദേവാലയം. ദേവാലയത്തിന്റെ കിഴക്കെ ചുമരില്‍ കൊമ്പനാനകളുടെ കുത്തേറ്റ് ഒരടിയോളം ആഴത്തില്‍ തുളഞ്ഞ് കയറിയ പഴുതുകള്‍ വ്യക്തമായി കാണാവുന്നതാണ്.
A perennial spring can be found to the north of the Kurishumudi near main chapel. It is believed that fresh water started flowing when St. Thomas hit the rock with a stick when he became thirsty. Believers consider the water in the spring that quenched the saint’s thirst as holy.
കുരിശുമുടിയെ പ്രധാന ദേവാലയത്തിന്റെ വടക്കു വശത്തുള്ള പാറച്ചെരുവില്‍ ഒരിക്കലും വറ്റാത്ത
ഒരു ഉറവ കാണാം. ദാഹ ജലത്തിനായി വിശുദ്ധ തോമാശ്ലീഹാ പാറയില്‍ വടികൊ ടിച്ചുവെന്നും അവിടന്ന് നീരുറവ ഉായി എന്നും വിശ്വസിക്കപ്പെടുന്നു. വിശുദ്ധന്റെ ദാഹം തീര്‍ത്ത നീരുറവയെ വിശുദ്ധ ജലമായാണ് വിശ്വാസികള്‍ കരുതി പോരുന്നത
Marthoma Mandapam is built at the far end of Malayattoor Kurishumudi. There are twenty steps leading up to this Mandapam which is designed for the pilgrim community to meet and pray to Saint Thomas. Saint Thomas reached India in 52 AD and was martyred in 72 AD. Twenty steps represent twenty years of missionary work of St. Thomas in India. Since 2006, in the context of the declaration of Malayattoor Kurishumidi as an International Pilgrimage Center, the members of the Great Parish together reach the top of the hill for the “Mandapam opening” ceremony, which marks the beginning of the Lent season pilgrimage of that year.
മലയാറ്റൂര്‍ കുരിശുമുടിയില്‍ തീര്‍ത്ഥാടനത്തിന്റെ അവസാന സ്ഥാനത്തായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന
താണ് മാര്‍ത്തോമ മണ്ഡപം. തീര്‍ത്ഥാടന സമൂഹത്തിന് വിശുദ്ധ തോമാശ്ലീഹായെ ക് വണങ്ങി
പ്രാര്‍ത്ഥിച്ചു പോകുന്നതിനായി രൂപ കല്പന ചെയ്തിരിക്കുന്ന ഈ മണ്ഡപത്തിലേക്ക് ഇരുപത് ചവിട്ടുപ
ടികളാണുള്ളത്. വിശുദ്ധ തോമാശ്ലീഹ എ ഡി 52 ല്‍ ഭാരതത്തിലെത്തുകയും എഡി 72 ല്‍ രക്ത സാക്ഷിത്വംവഹിക്കുകയും ചെയ്തു. ഇരുപത് വര്‍ഷത്തെ ഭാരതത്തിലെ പ്രേഷിത പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്നതാണ് ഇരുപതി ചവിട്ടു പടികള്‍. മലയാറ്റൂര്‍ കുരിശുമുടി അന്തര്‍ദ്ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ 2006 മുതല്‍ അമ്പതു നോമ്പിന്റെ ആരംഭത്തില്‍ മഹാ ഇടവകയിലെ അംഗങ്ങളൊരുമിച്ച് വിയാസാഗ്ര കഴിച്ചു മലമുകളില്‍ എത്തുമ്പോള്‍ മണ്ഡപം തുറക്കല്‍ ചടങ്ങോടു കൂടി ആ വര്‍ഷത്തെ നോമ്പുകാലതീര്ത്ഥാടത്തിന് തുടക്കം കുറിക്കുന്നു.
‘Ponkurishu’ (Golden Cross)
Five centuries after the time of St. Thomas, the golden cross was found on the rock where the apostle prayed. The people known as Nayadis, Malayars, Malamkooi and Malavedar who lived off the mountain resources were regular visitors to the Malayattoor hills. Hill tribes who had come to the top of the mountain for hunting were resting on a rock at the top of the mountain and saw a golden aura on the rock. When they poked the cross-shaped circle of light with the weapon in their hand, it turned blood-colored. Seeing the miraculous phenomenon, they came down the mountain and reached the foothills and informed the people of the vision they had. Christians living in places like Palayur, Paravoor, Kodungallur came in groups to see the miraculous phenomenon on the top of the hill. The cross-shaped form of light even made them perturbed. Those who heard about the darshan of ‘Ponkurishu’ started flocking to Malayattoor hill. The people and the priestly leadership decided to erect a cross where the holy path seals were inscribed and where the golden cross was seen. Accordingly, a stone floor was built and a stone cross was erected there. Inside that are the footprints of the saint and the place where the golden cross appeared. A kerosene lamp too was placed inside a specially designed chamber on the floor. When the cross was installed at the place where the cruciform golden light pattern appeared, it got the name ‘Ponkurishu’.
വിശുദ്ധ തോമാശ്ലീഹായുടെ കാലഘട്ടം കഴിഞ്ഞ് അഞ്ച് നൂറ്റാുകള്‍ക്ക് ശേഷമാണ് അപ്പസ്തോലന് പ്രാര്‍ത്ഥിച്ചിരുന്ന പാറയില്‍ പൊന്‍ കുരിശ് കാണപ്പെട്ടത്. മലയാറ്റൂര്‍ മലമുകളിലെ നിത്യ സന്ദര്‍ശകരായിരുന്നു മല വിഭവങ്ങള്കൊ് ഉപജീവനം നടത്തിയിരുന്ന നായാടികള്‍, മലയര്‍, മലംകുടികള്, മലവേടര്‍ എന്നറിയപ്പെട്ടിരുന്ന ജനങ്ങള്‍. നായാട്ടിനായി മലമുകളിലെത്തിയ മലവേടര്‍ മലമുകളിലെ വിരിപാറയില്‍ വിശ്രമിക്കവെ, പാറമേല്‍ ഒരു സ്വര്ണ്ണപ്രഭാവലയം കു. കുരിശാകൃതിയില്‍ പ്രകാശ വലയം രൂപപ്പെട്ട സ്ഥലത്ത് തങ്ങളുടെ കൈയ്യിലെ ആയുധം കൊ് കുത്തി നോക്കിയപ്പോള്‍ അവിടം രക്ത വര്‍ണ്ണമായി മാറി. അത്ഭുത പ്രതിഭാസം ക മലവേടര്‍ മലയിറങ്ങി അടിവാരത്തിലെത്തുകയും അവര്‍ക്കുായ ദര്‍ശനം ജനങ്ങളെ അറിയിക്കുകയും ചെയ്തു. പാലയൂര്‍, പറവൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ചിരുന്ന ക്രൈസ്തവര്‍ മലമുകളിലെ അത്ഭുത പ്രതിഭാസം കാണുന്നതിന് സംഘം സംഘമായി മലമുകളിലെത്തി. കുരിശാകൃതിയില്‍ കാണപ്പെട്ട പ്രകാശധോരണിയില് അവരും അത്ഭുത പരതന്ത്രരായി. പൊന്‍കുരിശ് ദര്‍ശിക്കാന്‍ കേട്ടവര്‍ കേട്ടവര്‍ മലയാറ്റൂര്‍ മലയിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങി. വിശുദ്ധ പാദമുദ്രകള്‍ പതിഞ്ഞിരുന്നതും പൊന്‍കുരിശ് കാണപ്പെട്ടതുമായ സ്ഥലത്ത് ഒരു കുരിശ് സ്ഥാപിക്കാന്‍ ജനങ്ങളും വൈദിക നേതൃത്വവും തീരുമാനിച്ചു. അതനുസരിച്ച് അവിടെ കല്‍ത്തറ കെട്ടി കല്‍ക്കുരിശ് സ്ഥാപിച്ചു. കുരിശിന്റെ കല്ത്തറക്കുള്ളിലാണ് വിശുദ്ധന്റെ പാദമുദ്രകളും പൊന്‍കുരിശ് പ്രത്യക്ഷപ്പെട്ട സ്ഥാനവും. കുരിശിന്റെ തറയില്‍ പ്രത്യേകം രൂപ കല്പന ചെയ്ത അറയ്ക്കുള്ളില്‍ ഒരു കെടാവിളക്കും സ്ഥാപിച്ചു. കുരിശാകൃതിയിലുള്ള സ്വര്ണാംഗിതമായ പ്രകാശധോരണി പ്രത്യക്ഷപ്പെട്ട സ്ഥാനത്ത് കുരിശ ് സ്ഥാപിച്ചതോടെ പൊന്‍കുരിശ് എന്ന വിശേഷണവും ലഭിച്ചു. പൊന്‍ കുരിശിനോട് ചേര്‍ന്ന് സ്ഥാപിച്ച കെടാവിളക്ക് സദാസമയവും പ്രകാശിക്കുന്നതിന് വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ വിളക്ക് എപ്പോഴെങ്കിലും കെട്ടുപോയാല്‍ ഒരു തരം വരയാടുകള്‍ മലമുകളില്‍ നിന്നും താഴെയിറങ്ങി ആള്‍പാര്‍പ്പുള്ള സ്ഥലത്തെത്തി പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചിരുന്നു. ഈ പ്രത്യേക ശബ്ദം മനസ്സിലാക്കി ജനങ്ങള്‍ ഉടനെ കെടാവിളക്കുകള്‍ കത്തിക്കുകയും വരയാടു
കള്‍ക്ക് തീറ്റക്കു വേി മലമുകളിലേക്കുള്ള വഴിയില്‍ എള്ള് വിതറുകയും ചെയ്തിരുന്നു. മലമുകളിലെ
പള്ളിയില്‍ എള്ളും കുരുമുളകും നേര്‍ച്ചയായി സമര്‍പ്പിക്കുന്ന പതിവ് ഇന്നും തുടരുന്നു.